FLASH NEWS

അലൻ എന്ന ആൺകുട്ടി ; ഇതൊരു സിനിമാ പേരല്ല

October 19,2022 07:42 PM IST

 തൊടുപുഴക്കടുത്ത് കരിമണ്ണൂരിലെ മില്‍മ സഹകരണസംഘത്തില്‍ ഒരു ദിവസം മാത്രം ഇരുന്നൂറിലേറെ ലിറ്റര്‍ പാൽ വിൽക്കുന്ന ഒരു പതിനെട്ടുകാരൻ ബിരുദ വിദ്യാര്‍ഥിയുടെ കഥ കേൾക്കുമ്പോൾ തന്നെ ആവേശമാണ്.  കരിമണ്ണൂര്‍ കാരക്കുന്നേല്‍ സാബുവിന്റെയും മിനിയുടെയും ഇളയ മകൻ അലന്റെ പശു പ്രേമത്തിന്റെ ചരിത്രത്തിന്, ചെറുപ്പത്തിൽ

വീട്ടിലെ പശുക്കളെ പരിപാലിക്കാന്‍ തുടങ്ങിയ കാലത്തോളം പഴക്കമുണ്ട്.  ഒരു ഫാം തുടങ്ങണമെന്ന്  അന്നുമുതൽ സ്വപ്നം കാണുന്ന അലനിപ്പോൾ  കിടാരികള്‍ ഉള്‍പ്പെടെ മുന്തിയ ഇനത്തില്‍പ്പെട്ട 27 പശുക്കളേയും ഒരു എരുമയേയും സ്വന്തമാക്കിയിട്ടുണ്ട്.

മകന്റെ ആഗ്രഹം മനസ്സിലാക്കി അച്ഛന്‍ സാബു അഞ്ചുവര്‍ഷംമുമ്പ് ചെറിയ ഫാമിട്ടുകൊടുക്കുമ്പോൾ. അലന് പ്രായം പതിമൂന്നായിരുന്നു. ഫാമിന്റെ കാര്യങ്ങള്‍ സ്വന്തമായി നോക്കിയ അലൻ പഠനവും കൃത്യമായി കൊണ്ടു പോയി.

പുലര്‍ച്ചെ നാലരയ്ക്ക് എഴുന്നേല്‍ക്കുന്ന അലൻ കന്നുകാലികളെ കുളിപ്പിക്കുന്നതും പാലുകറക്കുന്നതുമൊക്കെ സ്വന്തമായി ചെയ്യും.ഫാം വൃത്തിയാക്കാന്‍

 മാത്രം വീട്ടുകാരുടെ സഹായം തേടും.സിന്ധി, എച്ച്.എഫ്, ജേഴ്സി, ബ്രൗണ്‍, 

എച്ച്.എഫ്.ജേഴ്സി ക്രോസ് തുടങ്ങിയ ഇനത്തില്‍പ്പെട്ട വ്യത്യസ്ത പശുക്കളെ ഫാമിൽ സംരക്ഷിച്ചു വരുന്ന അലന്റെ ജീവിത പാഠം യുവതലമുറയ്ക്ക് മാതൃകയാണ്.

ലില്ലീസിന്റെ വൻ വിജയം..... വനിതകൾക്കൊരു മാതൃക...

വീഡിയോ കാണാം

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.